2011, മാർച്ച് 14, തിങ്കളാഴ്‌ച

ഭൌമോത്സവം

                                                                         ഭൌമോത്സവം   
മാലൂര്‍ പഞ്ചായത്ത്  ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍ (ജി.എല്‍.പി.സ്ക്കുള്‍,ശിവപുരം) വെച്ച് നടന്ന ഭൊമോത്സവം പഞ്ച്‍ാ‍യത്ത് വൈസ് പ്രസിഡന്റ് ഗോപി ഉദ്ഘാടനം ചെയ്തു.2011 മാര്‍ച്ച് 10,11 തീയ്യതികളില്‍ സഹവാസക്യാമ്പ് വന്‍ വിജയമായിരുന്നു.

2010, ഡിസംബർ 27, തിങ്കളാഴ്‌ച

ഫോട്ടോ







രാജാ രവിവര്‍മ്മയുടെ പ്രശസ്തമായ ചിത്രങ്ങളില്‍ ചിലത് അപ് ലോഡ് ചെയ്യുന്നു.ധാരാളം ചിത്രങ്ങള്‍ ഇനിയും വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.

2010, ഡിസംബർ 26, ഞായറാഴ്‌ച

ബാബ ആംതേ

                                                                        ബാബ ആംതേ


ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് ജീവിതം കൊണ്ട് മാതൃക കാട്ടിയ മുരളീധര്‍ ദേവീദാസ് ആംതേ മഹാരാഷ്ട്രയില്‍ 1914 ഡിസംബര്‍ 26 ന് ജനിച്ചു.മാനസീകമായ സത്യസന്ധത പുലര്‍ത്താനാവില്ലെന്നതിനാല്‍ അഭിഭാഷകവൃത്തി വലിച്ചെറിഞ്ഞ് ദരിദ്രരുടേയും പുറമ്പോക്കില്‍ അടിയപ്പെട്ടവരുടേയും ഉന്നമനത്തിനുവേണ്ടീ ഉഴിഞ്ഞു വെച്ചു.
Baba Amte
Born 26 December 1914
Hinganghat, Maharastra, British India
Died 9 February 2008(2008-02-09) (aged 93)
Anandwan, Maharastra, India
Nationality Indian
Spouse Sadhana Amte
Children Dr. Vikas Amte
Dr. Prakash Amte

2010, ഡിസംബർ 25, ശനിയാഴ്‌ച

ചിത്രങ്ങള്‍

                                                                   വനസൌന്ദര്യം
        വഴിയില്‍ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു... നേര്‍ത്ത മഞ്ഞു പരക്കുന്നുണ്ട്. എത്രയും വേഗം ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് കടക്കുവാനുള്ള ധൃതിയില്‍ ഞാന്‍ വണ്ടിക്ക് വേഗം കൂട്ടി. ബന്ദിപ്പൂരില്‍ നിന്നും മുതുമലയിലേക്കുള്ള യാത്ര.ആ യാത്രയിലെ വനഭംഗി ക്യാമറ ഒപ്പിയെടുത്തു.
                                                                           മാന്‍ കൂട്ടം
                                                                 മാനുകളുടെ വിശ്രമം


                                                            നീലക്കുറിഞ്ഞി പൂത്ത്പ്പോള്‍

2010, ഡിസംബർ 23, വ്യാഴാഴ്‌ച

പൊതു വിദ്യാലയങ്ങളിലെ ഉണര്‍വുകള്‍

പൊതു വിദ്യാലയങ്ങളിലെ ഉണര്‍വുകള്‍


Thursday, December 23, 2010അനുഭവ വിവരണം എഴുതുമ്പോള്‍( ഒന്നാം ഭാഗം )
മിക്ക ക്ലാസുകളിലും ഭാഷയില്‍ കുട്ടികള്‍ക്ക് വിവരണം എഴുതാനുണ്ട്.പലപ്പോഴും അധ്യാപക പരിശീലനത്തിലെ ചര്‍ച്ച വിവരണത്തിന്റെയും വര്‍ണനയുടെയും അതിര് ചൊല്ലിയാണ്.എന്നാല്‍ വിവരണങ്ങള്‍ എല്ലാം ഒരേപോലെയാണോ എന്ന് ചോദ്യം ഉന്നയിക്കാന്‍ മറക്കുകയും ചെയ്യും.
വസ്തുവിവരണം.സംഭവ വിവരണം,സ്ഥല വിവരണം,യാത്രാവിവരണം,അനുഭവ വിവരണം...ഇവയൊക്കെ ഒരേ പോലെ ആണോ എഴുതേണ്ടത്?
അവയുടെ സവിശേഷതകളില്‍ ഒരു വ്യത്യാസവുമില്ലേ? വിലയിരുത്തല്‍ സൂചകങ്ങളും സമാനമാണോ? രചനാ പ്രക്രിയ ?
എന്താ സംശയം തോന്നിത്തുടങ്ങിയോ?
ഒരു കഥ മുന്‍നിറുത്തി ഒരാലോചന.
നീല തടാകത്തിലെ കൂട്ടുകാര്‍ എന്ന കഥ. കുഞ്ഞു താറാവ് നീലത്തടാകത്ത്തില്‍ വെച്ച് അരയന്നമായി മാറുന്നു.ഈ അരയന്നം വളര്‍ത്തമ്മയായ താറാവിനെ കണ്ടു മുട്ടുകയാണെന്നു കരുതൂ. നീലത്തടാകത്ത്തില്‍ ഉണ്ടായ അനുഭവം അപ്പോള്‍അമ്മയോട് എങ്ങനെ വിവരിച്ചിരിക്കും?.ഇതാണ് ചോദ്യം.
സന്ദര്‍ഭം ഒന്നുകൂടി വ്യക്തമാക്കാം
കേള്‍ക്കുമ്പോള്‍ നിസ്സാരം.അല്ലെ.?ഈ പ്രവര്‍ത്തനം നല്‍കുന്നതിനു മുമ്പ് അധ്യാപിക സ്വയം ഉന്നയിക്കേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്.
ഇവിടെ ആര് ആരോടാണ് വിവരിക്കേണ്ടത്.
അതിന്റെ സന്ദര്‍ഭം ശക്തമാണോ?. അതോ അധ്യാപിക പറയുന്നത് കൊണ്ട് അനുസരിക്കുന്നു എന്ന രീതിയാണോ?
എന്തെല്ലാം അനുഭവങ്ങളാണ് വിവരിക്കാന്‍ ഉണ്ടാവുക?
സംഭവങ്ങളും അനുഭവവും തമ്മിലുള്ള വ്യത്യാസം കുട്ടികള്‍ എങ്ങനെ മനസ്സിലാക്കും.?
അനുഭവം വിവരിക്കുമ്പോള്‍ കേള്‍ക്കുന്ന ആള്‍ക്കും സമാന ചിന്ത ഉണ്ടാക്കുന്ന അവതരണം എങ്ങനെ?
അനുഭവ വിവരണത്തിന്റെ ഭാഷാ സവിശേഷതകള്‍ എന്തെല്ലാം?
ഏതു നിലവാരത്തിലുള്ള രചനയാണ് പ്രതീക്ഷിക്കുന്നത്?
ഗ്രൂപ്പ് പ്രവര്‍ത്തനം ഉണ്ടോ.ഉണ്ടെങ്കില്‍ എങ്ങനെ?
പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ എഴുത്തില്‍ എങ്ങനെ പരിഗണിക്കും.
അനുഭവവിവരണ സാധ്യതകള്‍ പരിശോധിക്കണം .
അനുഭവ വിവരണം-ഗുണാത്മക സൂചകങ്ങള്‍-
തീവ്രമായ വൈകാരിക അനുഭവ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകണം.
കൂടുതല്‍ സന്തോഷം നല്‍കിയ അനുഭവം.
വേദനിപ്പിച്ച അനുഭവം
ആകാംഷ ഉളവാക്കിയത്
പേടിപ്പിച്ചത്‌
മനസ്സിനെ ഉലച്ചത്‌
പ്രതീക്ഷിക്കാത്തത്
മനസ്സലിഞ്ഞത്‌....
അത്ഭുതം.അതിശയം..ഇവയൊക്കെ
സ്വാനുഭവം വിവരിക്കുന്ന ആവിഷ്കാര രീതി
കഥാപാത്രമായി സ്വയം സങ്കല്പിച്ചുള്ള രചന. ഞാനായിരുന്നു എന്ന് കരുതി.ഞാന്‍ എന്റെ എനിക്ക് ...
ആരോടാണോ വിവരിക്കുന്നത് ആ ആളുടെ മനസ്സില്‍ പതിയുന്ന തരത്തില്‍ അനുഭവാംശം പ്രതിഫലിപ്പിക്കണം .
നേരനുഭവ പ്രതീതി (കണ്ണിനും കാതിനും ഉണ്ടായ അനുഭവം,രുചിയനുഭവം,തൊട്ടനുഭാവം,ഗന്ധാനുഭവം,വിശദാംശങ്ങള്‍.)
അനുഭവം ഉണ്ടായപ്പോളുള്ള ചിന്തകള്‍ ,ഓര്‍മ്മകള്‍,മാനസീകാവസ്ഥ,ശാരീരിക പ്രതികരണങ്ങള്‍..താരതമ്യം,പ്രയോഗം ശൈലി..
ആരോടാണോ പറയുന്നത് അയാള്‍ക്ക്‌ മനസ്സിലാകുന്ന തെളിമയുള്ള ഭാഷ.
അയാളുമായുള്ള അടുപ്പം/ അയാളുടെ പദവി പരിഗണിച്ചുള്ള ഭാഷ.
ആശയങ്ങള്‍ ക്രമീകരിച്ച രീതി ഒഴുക്കുള്ളതാണോ.
സൂചകങ്ങളുമായ് പൊരുത്തപെടുത്തൂ .(വര്‍ക്ക് ഷീറ്റ്)
തടാകത്തിലേക്ക് ഊര്‍ന്നിറങ്ങിയപ്പോള്‍ ആകെ അങ്കലാപ്പും ഭയവും.
അരയന്നങ്ങളെ കണ്ടപ്പോള്‍ സമാധാനമായി.
എന്റെ മനസ്സ് കുളിര്‍ത്തു
എന്റെ കണ്ണ് നിറഞ്ഞു.
കണ്ണാടി പോലെ തിളങ്ങുന്ന തടാകം.
ഞാന്‍ പേടിച്ചു പോയി..ഈശ്വരാ ..ഇവര്‍ അടുത്തേക്ക് വരുന്നല്ലോ.
എന്റെ മനസ്സില്‍ വെള്ളിടി മുഴങ്ങി.
പേടിച്ചരണ്ട ഞാന്‍ താമരയിലയുടെ അടിയില്‍ ഒളിച്ചു,
അവര്‍ നീണ്ട ചുണ്ടുകള്‍ കൊണ്ട് താമരത്തണ്ടുകള്‍ പിളര്‍ത്തി മെല്ലെ മെല്ലെ താമര നൂല് ഊരിയെടുത്തു.
നല്ല സ്വര്‍ണ നിറത്തില്‍ സുഗന്ധമുള്ള താമര നൂലുകള്‍.
പട്ടു പോലെ നേര്‍ത്ത താമര നൂലുകള്‍.
അവര്‍ പറഞ്ഞു മോളെ ഇത് തിന്നോ.എല്ലാം ശരിയാകും.
മടിച്ചു മടിച്ചാണെങ്കിലും ചേച്ചിമാര്‍ പറഞ്ഞത് അനുസരിച്ച്.
അതൊരു കുളിരായി തൊണ്ടയില്‍ അലിഞ്ഞിറങ്ങി.
അവര്‍ എന്നെ നോക്കി പോട്ടിചിരിക്കുന്നതെന്തിനാ.! ഞാന്‍ വെള്ളത്തിലേക്ക് നോക്കി അയ്യോ എന്റെ തൂവലുകള്‍ എവിടെ?!
തൂവലുകള്‍ കൊഴിഞ്ഞപ്പോള്‍ എനിക്ക് സങ്കടം സഹിക്കാനായില്ലമ്മേ.ഞാന്‍ അമ്മയെ വിളിച്ചു കരഞ്ഞു.
അവര്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും എനിക്ക്സങ്കടം അടക്കാനായില്ല
ഞാന്‍ തടാകത്തിലെ ജലത്തില്‍ കണ്ടു എനിക്കും പൊന്‍ തൂവലുകള്‍.
വെള്ളത്തില്‍ വീണ്ടും നോക്കി.ചുണ്ടിന്റെ നിറം- താമര നൂല് പോലെ എത്ര മനോഹരം.
ഹായ് ഞാനുമൊരു അരയന്നമായി മാറി
Posted by കലാധരന്‍.ടി.പി. at 10:17 PM  ചൂണ്ടുവിരല്‍